സ്വന്തം വീട്ടിൽ സമാധാനം ആഗ്രഹിക്കാത്ത ആരുണ്ട്? സമാധാന മില്ലാത്ത ജിവിക്കുന്നതെന്തിനു? വയറു പട്ടിണി ആണെങ്കിലും, മനസ്സു ശാന്തമായിരുന്നാൽ ചുരുങ്ങിയ പക്ഷം ഉറങ്ങാനെങ്കിലും സാധിക്കും. അസ്സമാധാനം ഉറക്കം മുതൽ, പുറത്തിറങ്ങാനുള്ള ആഗ്രഹ്വും, അന്യരോട് വിശ്വാസപൂർവ്വ്വം ഇടപഴകാനുള്ള അഭിവാഞ്ചയും ഇല്ലാതാക്കും! ജീവനില്ലാത്ത നിശ്ചേതനമായ ഒരു തരം യാന്ത്രിക ജീവിതം,- ഒരു നാൾ മരിക്കാൻ വേണ്ടി ജീവിച്ചു തീർക്കുന്ന ഒരു ജീവിതം!
കഷ്ടം! കഷ്ടം!!!!!!!!!!!
നമ്മുടെ പൈത്രുകസംസ്കാരികളായ ചിലർ ചില പൈശാചിക ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന മറ്റു ചില വർഗ്ഗക്കാരെപ്പോലെ അക്രമങ്ങൾക്കും, തീവ്രവാദത്തിനും അടിപ്പെട്ട വാർത്തകൾ ഏറെ ദുഃഖിപ്പിക്കുന്നതാണു. പേരെടുത്തു പറഞ്ഞു ആവർഗ്ഗക്കാരെ ഞാൻ ദുഃഖിപ്പിക്കുന്നില്ല. എന്നാൽ അവരെ പോലെ നാമും പ്രവർത്തിച്ചാൽ അവരും ദൈവനിർദ്ദേശം നടപ്പിലാകേണ്ട നാമും തമ്മിൽ എന്താണു അന്തരം? സഹിക്കാനും, ദ്രുഡനിശ്ചയത്തോടെ കർത്തവ്യം നിറവേറ്റുകയുമാണു നമ്മുടെ കടമ. അല്ലാതെ അക്രമങ്ങൾക്ക് അക്രമം, ചോരക്കു ചോര എന്ന സാത്താന്റെ നിയമത്തിൽ വിശ്വസ്സിച്ചു പാപഭാരം കൂട്ടുകയല്ല വേണ്ടത്.
വേദങ്ങ്ലും, ഉപനിഷത്തുക്കളൂം, പുരാണങ്ങളും, നമ്മെ പഠിപ്പിച്ചു തരുന്നതു മഹത്തായ ഒരു സംസ്കാരത്തിനു ലോകത്തിനു കൊടുക്കേണ്ട,ലോകത്തെ സംരക്ഷിക്കേണ്ട, ലോകത്തിൽ പ്രവർത്തിക്കേണ്ട , സുക്രുത മാർഗ്ഗങ്ങൾ ആണു. കാലാനുസ്രുതമായി നാം മറണം. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ ഭാരത ഖണ്ഡത്തിലും, അസമത്വത്തിന്റെയൂം,ദാരിദ്രത്ത്റ്റിന്റേയും, ബീജം മുളച്ച വളർച്ചയെത്തികൊണ്ടിരിക്കുകയാണു. അസമത്വമെന്നാൽ സമത്വമില്ലായ്മ! സാമ്പത്തികം, സാമൂഹികം, ആരോഗ്യപരം, സാംസ്കാരികം എല്ലാം അതിൽ പെട്ം. ഈ അസമത്വ്ം പ്രക്രുതിയുടെ വിളയാട്ടമാണു. ഓരോ കാലഘട്ടങ്ങളിലും ഓരോ ദുഷ്ട ശക്തികൾ ആവിർഭവിക്കറുണ്ട്. കലി യുടെ യുഗമായ ഈ കലികാലത്തിൽ സത്ഭാവനകൾക്കല്ല, ദുർഭാവനകൾക്കാണു ഭൂരിപക്ഷം! ഇതു വിധിയാണു. ഈ വിധിയെതോൽപ്പിക്കാൻ മനുഷ്യശക്തിക്കാവില്ല. സർവ്വശക്തനായ - സകലതിനും നാഥനാനായ, നാരായണൻ ആ പരം പൊരുളായ സർവ്വേശ്വരൻ സ്വയം അവതരിച്ചോ, പ്രബോധകരേയോ, പ്രവാചകരേയോ, ലോകഗുരുക്കളേയോ, അധികാരപ്പെടുത്തി ദുഷ്ടതയിൽനിന്നും ലോകത്തെ രക്ഷിക്കും.
ഇന്നു ഹിന്ദുക്കൾ ചെയ്യേണ്ടതു, പിശാചിന്റെ സംഭാവനയായ വർഗ്ഗിയതയും,അയിത്തവും ഉച്ചനീചത്വങ്ങളും ഉപേക്ഷിച്ചു മനുഷ്യരിൽ സമഭാവന വളർത്തി, സംഘടിച്ചു "ലോകാസമസ്താ സുഖിനോ ഭവന്തു" എന്ന മന്ത്രവാക്യം മനസ്സിൽ ഉരുവിട്ടു, ഓം കാരപൊരുളായ സർവ്വ്വശക്തനായ നാരായണനായ, സർവ്വചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനിൽ ചിന്തയും, കർമ്മവും സമർപ്പികയാണു. മറ്റു വർഗ്ഗിയ പ്രേരണകൾക്കു വശം വദരാകാതെ മനശക്തി നേടുകയാണു. അവരുടെ പ്രലോഭനങ്ങളെ നിസാരവൽക്കരിച്ചു പുറംതള്ളാനുള്ള അറിവും മനശക്തിയും നേടാൻ ഓരോ രുത്തരേയും പരസ്പരം പേരിപ്പിക്കുക.
എന്നും ഉന്നത സമൂഹത്തിലുള്ളവരെ ആണു ചെകുത്താൻ ആയുധമാക്കാറുള്ളതു. അവരെ ഉപയോഗിച്ചു മറ്റുള്ളവരെ പീഠിപ്പിക്കുന്നതു പിശാചിനെ സന്തോഷിപ്പിക്കുന്നു. ഹൈന്ദവരിലെ ഉന്നത വിഭാഗക്കാരായ വളരെ ന്യൂനപക്ഷമായ മേൽജാതിക്കാരെയും, ഈ പിശാച്ചു നല്ലവണ്ണം ഉപയോഗിച്ചു. നമ്മുടെ കണ്ണു തുറക്കാൻ ഇനി വൈകിക്കൂടാ. മനുഷർ എല്ലാം ദൈവസമക്ഷം തുല്യരാണു. നാം അനുഷ്ടിക്കുന്ന കർമ്മങ്ങൾക്കഞ്ഞുസരിച്ചു നമുക്കുള്ള സ്ഥാനവും പ്രതിഫലവും ലഭിക്കുന്നു. അതിനാൽ നമ്മുടെ കർമ്മം ദൈവസമക്ഷം ഉൽക്രുഷ്ടമായിരിക്കത്തക്കതാക്കാനുള്ള മാർഗ്ഗം നമുക്കു ദൈവ്ം തന്ന വിവേകത്തിലൂടെ കണ്ടെത്തി പ്രവർത്തിക്കുക. ......തുടരും
6 comments:
ദൈവം നല്ലതു എല്ലാവരേയും നല്ലതു ചിന്തിപ്പിക്കാന്‍ പ്രേരണ നല്കട്ടെ!
"എന്നും ഉന്നത സമൂഹത്തിലുള്ളവരെ ആണു ചെകുത്താൻ ആയുധമാക്കാറുള്ളതു. അവരെ ഉപയോഗിച്ചു മറ്റുള്ളവരെ പീഠിപ്പിക്കുന്നതു പിശാചിനെ സന്തോഷിപ്പിക്കുന്നു. ഹൈന്ദവരിലെ ഉന്നത വിഭാഗക്കാരായ വളരെ ന്യൂനപക്ഷമായ മേൽജാതിക്കാരെയും, ഈ പിശാച്ചു നല്ലവണ്ണം ഉപയോഗിച്ചു. "
ഇത് മനസ്സിലായില്ല സുഹൃത്തേ....നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍ ആരാണ് ഇവിടെ പീഡിതര്‍? എല്ലാവര്‍ക്കുമില്ലെ മനുഷ്യാവകാശങ്ങള്‍.പണ്ട് കേട്ട ഒരു പാമ്പിന്റെ കഥപോലെ, തല്ലിക്കൊല്ലാന്‍ വരുന്നവരെ കടിക്കണ്ട എന്നു പറഞ്ഞോളൂ. പക്ഷെ ഒന്നു ചീറ്റുകപോലും ചെയ്യരുത് എന്ന് മാത്രം പറയല്ലേ സുഹൃത്തേ
;)
മാറുന്ന മലയളി, 1)താങ്കള്‍ പറഞ്ഞ് മാതിരി നോക്കിയാല്‍, കേരളത്തില്‍ ഉന്ന്ത സമൂഹക്കാരുടെ പീഡനം കുറവാണു. എന്നാല്‍ വടക്കേ ഇന്ത്യയിലെ സ്ഥിതിയോ? ദയനീയം തന്നെ. ഉന്നത കുലജാതരുടെ സമീപത്തു കൂടി ചെല്ലാന്‍ തീണ്ടല് അനുവദിക്കാറില്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും. ഇതു മാറണം. എങ്കിലേ ഇനി ഇന്ത്യക്കു മുന്നേറാന്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കൂ - ഏകമനസ്സോടെ കൂട്ടായ പ്രവര്‍ത്തനം. അതിനു പല ഹൈന്ദവ രാഷ്റ്റ്രീയപാര്ട്ടിക്കാരും സ്വയം വിലയിരുത്തണം!
2)അതെ , ചീറ്റിക്കോള്ളു! ഈ ചീറ്റല്‍ മാത്രമേ ആകാവൂ. നമ്മള് ഒറ്റകെട്ടായി കാശ്മീര്‍ മുതല്‍ കന്യാകുമാരി മനസ്സുകൊണ്ടു കൈകോര്‍ത്തു നിന്നാല്‍ ആചീറ്റല് മേഘനാദം ആകും, ആരുടേയും ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങേന്റിവരില്ല. ഒറ്റ ഭാരതം - എല്ലാം ഭാരതീയര്‍ - നിറത്തിലും, സമ്പത്തിലും ഏറ്റക്കുറച്ചിലുണ്ടങ്കിലും, പഞ്ചേന്ദ്രിയങ്ങളും, ആത്മാവും എല്ലാവര്ക്കും ഒരേപോലെ തന്നെയല്ലെ വര്‍ത്തിക്കുക.
3.കേരളത്തില്‍ കൂടുതല്‍ പീഡിതര്‍ ഇന്ന് സവര്‍ണ്ണര്‍ ആണു. ഒരു പക്ഷെ കേരളത്തില്‍ മാത്രമായിരിക്കും സവര്‍ണ്ണര്‍ പീഡനം അനുഭവിക്കുന്നതു. വടക്കേഇന്ത്യയിലേപ്പോലെ അവര്‍ണ്ണരെ സവര്‍ണ്ണര്‍ പീഡിപ്പിക്കുന്ന പോലെ അല്ല ഇതു. തഴയല്‍ ആണു ഇവിടെ പീഡനത്തിനു കാരണം. ബൌദ്ധികമായി കഴിവുള്ളവന് പണമില്ലങ്കില്‍ സവര്‍ണ്ണനായാല്‍ വിദ്യ്യാസത്തില് മുതല്‍ തഴയല്‍ അനുഭവിച്ചു തുടങ്ങും. പറഞ്ഞും എഴുതിയും ബോധ്യപ്പെടുത്താന്‍ വളരെ വിഷമനുള്ള ഒരവസ്ഥയാണു അവര്ക്കുള്ള്തു. വടക്കേഇന്ത്യയിലെ ദളിതരോടാവട്ടെ, സവര്‍ണ്ണരും,സവര്‍ണ്ണരായ ഉദ്യോഗസ്ഥരും
തുല്യമായി ഭൌതികപീഡനം നടത്തുന്നു. ഇതു രണ്ടും ദയാനീയ അവസ്ഥ തന്നെ. ഞാന്‍ ഈ രണ്ടുകൂട്ടര്‍ക്കു വേണ്ടിയും ദുഖിക്കുന്നു.
ഹൌഹൈഹിഹിഹിഹിഹിഹി....ഹിഹിഹിഹി.ഹിഹിഹി...ഹിഹി...ഹിഹി.ഹഹഹ...ഹിഹി..
ഈ ചിരിയല്ലാതെ ഇതിനൊന്നും ഒന്നും പറയാനില്ല.
തുടരൂ..
Post a Comment